ചെറുതാഴം കുന്നിന്‍ മതിലകം ക്ഷേത്രത്തില്‍ ദശദിന ബ്രഹ്‌മകലശം മെയ്-14 ന് തുടങ്ങും
പിലാത്തറ: ചെറുതാഴം കുന്നിന്‍ മതിലകം ക്ഷേത്രത്തില്‍ ദശദിന ബ്രഹ്‌മകലശം14 മുതല്‍ 24 വരെ നടക്കും.
തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പദ്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും.
ഞായറാഴ്ച വൈകുന്നേരം നാലിന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടക്കും.തുടര്‍ന്ന് ആധ്യാത്മിക സഭ.
21 ന് രാവിലെ 9.45 ന് പുനപ്രതിഷ്ഠാകര്‍മവും 24 ന് രാവിലെ ബ്രഹ്‌മകലശാഭിഷേകവും നടക്കും.
വൈകീട്ട് തായമ്പക, തിടമ്പ് നൃത്തം എന്നിവയുണ്ടാകും.
എല്ലാ ദിവസവും അന്നദാനവും വൈകീട്ട് ആറിന് ആധ്യാത്മിക പ്രഭാഷണവും കലാ -സാംസ്‌കാരിക പരിപാടികളും ഉണ്ടാകും.
വാര്‍ത്താസമ്മേളനത്തില്‍പ്രസിഡന്റ് ഗംഗാധരന്‍ ദാമോദരന്‍, ചെയര്‍മാന്‍ കെ.നാരായണന്‍കുട്ടി ,സെക്രട്ടറി ടി.വി.ബിജു, ജനറല്‍ കണ്‍വീനര്‍ എം.വി.ദിവാകരന്‍, പി.പ്രഭാകരന്‍, പി.കെ.നാരായണന്‍, കെ.വി. ഇന്ദുധരന്‍ എന്നിവര്‍ പങ്കെടുത്തു.
