രണ്ടാമത് കണ്ണൂർ ജില്ല (ചെസ്റ്റ് ഇൻ സ്‌കൂൾ) വ്യക്തിഗത ചാമ്പ്യൻഷിപ്പ് 31ന് പിലാത്തറ സെൻ്റ് ജോസഫ് കോളജിൽ നടക്കും.

പിലാത്തറ:കണ്ണൂർ ജില്ല ചെസ് അസോസിയേഷൻ്റെയും ഇൻഡോ-യു.എസ്. ചെസ് അക്കാദമിയുടെയും സംയുക്താഭിമുഖത്തിൽ രണ്ടാമത് കണ്ണൂർ ജില്ല (ചെസ്റ്റ് ഇൻ സ്‌കൂൾ) വ്യക്തിഗത ചാമ്പ്യൻഷിപ്പ് 31ന് പിലാത്തറ സെൻ്റ് ജോസഫ് കോളജിൽ നടക്കും. രാവിലെ 9.30 മുതൽ വൈകീട്ട് നാലു വരെയായിരിക്കും മത്സരം.

ചാമ്പ്യൻഷിപ്പ് സെൻ്റ് ജോസഫ് കോളജ് മാനേജർ ഫാദർ രാജൻ ഫെസ്റ്റോ ഉദ്ഘാടനം ചെയും. ആറു മുതൽ16 വരെ വയസിനിടയിലുള്ള ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായി വിവിധ കാറ്റഗറികളിലായിരിക്കും മത്സരം നടക്കുക. ഈ വിഭാഗങ്ങളിൽ ആദ്യ മൂന്ന് സ്ഥാനം ലഭിക്കുന്നവർ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് നവംബർ 23, 24 തിയതി കളിൽ തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സംസ്ഥാന ചെസ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടും.

ഉദ്ഘാടന ചടങ്ങിന് മുമ്പായി രാവിലെ ഒമ്പതിന് വേദിയിൽ രണ്ട് ദശാബ്ദക്കാലം കണ്ണൂർ ജില്ല ചെസ് അസോസിയേഷൻ സെക്രട്ടറിയും ആർബിറ്ററും, ചെസ് മത്സരങ്ങളുടെ മുഖ്യ സംഘാടകനുമായിരുന്ന അന്തരിച്ച വി.വി.ബാലറാമിൻ്റെ അനുസ്‌മരണം നടക്കും.

ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ 29ന് മുമ്പ് പേർ രജിസ്റ്റർ ചെയ്യണം.രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടേണ്ട നമ്പർ:

9446988561, 949551541.

വാർത്ത സമ്മേളനത്തിൽ ഗംഗാധരൻ മേലേടത്ത്, പി. ഈശ്വരൻ, കെ.എം.സത്യനാരായണൻ, ഡോ.ഗൗതം ഗോപിനാഥ് എന്നിവർ പങ്കെടുത്തു.