അഞ്ചാം നാള്‍ വെള്ളിയാഴ്ച ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു.
കോഴിക്കോട്: ജ്വാലാമുഖി ഫിലിംസിന്റെ ബാനറില്‍ കെ.സി.ബിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ അഞ്ചാം നാള്‍ വെള്ളിയാഴ്ച മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാതാവ് സുരേഷ് കുമാര്‍, സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍, നടനും നിര്‍മ്മാതാവുമായ ദിനേശ് പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് റിലീസ് ചെയ്തു.
കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആശംസ പ്രസംഗം നടത്തി.
അജിത് കുമാര്‍ (ഹൃദ്യം ഫെയിം) ഷുകൂര്‍ വക്കീല്‍, പുതുമുഖങ്ങളായ ശരത് പുരുഷോത്തം, മാളവിക തുടങ്ങിയവര്‍ പ്രധാന വേഷം ചെയ്യുന്ന ഈ സിനിമയില്‍ കണ്ണൂരിലെ നിരവധി പേര്‍ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പൂര്‍ണമായും കൊടൈക്കനാലില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റിയാസുദ്ദീന്‍ മുസ്തഫ, അസിസ്റ്റന്റ് ഡയറക്ടര്‍ അബൂട്ടി, ആര്‍ട് ഡയറക്ടര്‍ സുകേഷ് നാരായണന്‍, അസിസ്റ്റന്റ് അതുല്‍ മട്ടന്നൂര്‍, മേക്കപ്പ് സുരേഷ് മോനിപ്പള്ളി, സ്റ്റില്‍സ് സനീഷ്, തുടങ്ങിയവരും അഭിനേതാക്കളായി ജിഷ്ണ, ശരത് പുരുഷോത്തമന്‍, കാസിം മേക്കുനി, ബിന്ദു, അനൂപ് കൗസ്തുഭം, ബാബു ചെറുപുഴ, വി.പ്രവീണ എന്നിവരും കണ്ണൂര്‍ സ്വദേശികളാണ്.
ഈ ചിത്രം ജനുവരിയില്‍ പ്രേക്ഷക സമക്ഷം എത്തും.
റോണി റാഫേല്‍ ബിജിഎം ചെയ്ത ചിത്രത്തിലെ മ്യൂസിക് ഷിജി കണ്ണനും നഞ്ചിയമ്മ പാടുകയും ചെയ്തിട്ടുണ്ട്. പി.ആര്‍.ഒ വാഴൂര്‍ ജോസ്.