പുഴക്കുളങ്ങരയിലെ റിട്ട.മുഖ്യാധ്യാപകന്‍ ഡോ: സി.നാരായണന്‍ നമ്പ്യാര്‍(86)നിര്യാതനായി

സംസ്‌ക്കാരം നാളെ (ചൊവ്വ) രാവിലെ 10 ന് ആടിക്കുംപാറ ശ്മശാനത്തില്‍.

 

തളിപ്പറമ്പ്:പുഴക്കുളങ്ങരയിലെ റിട്ട. മുഖ്യാധ്യാപകന്‍ ഡോ:സി.നാരായണന്‍ നമ്പ്യാര്‍ (86) നിര്യാതനായി.

പയ്യന്നൂര്‍ തായിനേരി എസ് എ ബി ടി എം ഹൈസ്‌ക്കൂളില്‍ നിന്നാണ് വിരമിച്ചത്.

ഭാര്യ: കടയപ്രത്ത് വനജാക്ഷി.

മക്കള്‍: കെ.അനിത(മൂത്തേടത്ത് എച്ച്.എസ് എസ് തളിപ്പറമ്പ്), അരുണ (എസ് എ ബി ടി എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ തായിനേരി).

മരുമക്കള്‍: കെ.രാധാകൃഷ്ണന്‍ റിട്ട.ഡി ഡി ഇ (മുന്‍ അധ്യാപകന്‍, മൂത്തേടത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍), കെ.ഗംഗാധരന്‍ (റിട്ട: മാനേജര്‍ കേരള ഗ്രാമീണ്‍ ബാങ്ക് ഇന്‍സ്‌പെക്ഷന്‍ വിങ്ങ്).

സഹോദരങ്ങള്‍: പരേതരായ ചമ്മിഞ്ചേരി ജാനകിയമ്മ, ദാമോദരന്‍ മാസ്റ്റര്‍ (അടുത്തില),കുഞ്ഞിദേവി.

സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവുകൂടിയായ നാരായണന്‍ നമ്പ്യാര്‍ ചപ്പാരപ്പടവ്, തളിപറമ്പ് സീതി സാഹിബ് എന്നീഹയര്‍ സെക്കന്ററി സ്‌കൂളുകളിലും എം.എം ഹൈസ്‌കൂള്‍,

ശ്രീനാരായണ ട്രെയിനിങ്ങ് കോളജ് മാഹി എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.