മാധ്യമങ്ങളെ വിലക്കെടുക്കാന്‍ കോര്‍പ്പറേറ്റുകള്‍ മല്‍സരിക്കുന്നു-എം.വിജിന്‍ എം.എല്‍.എ.

പിലാത്തറ: മാധ്യമങ്ങളുടെ കരുത്ത് തിരിച്ചറിഞ്ഞതുകൊണ്ടാണ് കോര്‍പറേറ്റുകള്‍ മാധ്യമസ്ഥാപനങ്ങളെ വിലക്കെടുക്കാന്‍ മത്സരിക്കുന്നതെന്ന് എം.വിജിന്‍ എം.എല്‍.എ.

കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) കണ്ണൂര്‍ ജില്ലാ കമ്മറ്റി പിലാത്തറ ചുമടുതാങ്ങിയിലെ ഗുസാരിസ് ഹാളില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന്‍ അധ്യക്ഷത
വഹിച്ചു.

ജനാധിപത്യ പ്രക്രിയയില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ വിഷയം അവതരിപ്പിച്ചു.

ഡി.സി.സി.ജന.സെക്രട്ടറി അഡ്വ.കെ.ബ്രിജേഷ് കുമാര്‍, കെ.ജെ.യു ജില്ലാ സെക്രട്ടറി സാജു ജോസഫ്,  ട്രഷറര്‍ സി.പ്രകാശന്‍
എന്നിവര്‍ പ്രസംഗിച്ചു.

പ്രമുഖ മോട്ടിവേഷന്‍ സ്പീക്കര്‍ പ്രീത് ഭാസ്‌ക്കര്‍ മുഖ്യാതിഥിയായിരുന്നു.

ജില്ലാ വൈസ് പ്രസിഡന്റുമാരായ ഒ.കെ.നാരായണന്‍ നമ്പൂതിരി, പവിത്രന്‍ കുഞ്ഞിമംഗലം എന്നിവര്‍ നേതൃത്വം നല്‍കി.

ഇടുക്കി ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം അവാര്‍ഡിനര്‍ഹനായ പ്രീത് ഭാസ്‌ക്കറിനെ ചടങ്ങില്‍ എം.വിജിന്‍ എം.എല്‍.എ ഷാളണിയിച്ച് ആദരിച്ചു.