പിലാത്തറ: അവനവനെ ഒഴിവാക്കി സമൂഹത്തെ കാണുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ മാറിച്ചിന്തിക്കണമെന്ന് പ്രമുഖ മോട്ടിവേഷന്‍ സ്പീക്കര്‍ പ്രീത് ഭാസ്‌ക്കര്‍.
കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ ഐ.ജെ.യു ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യായിരത്തിലേറെ വേദികളില്‍ പ്രചോദനാത്മക ക്ലാസെടുത്തതിന് ഇടുക്കി ഹ്യൂമണ്‍റൈറ്റ് പ്രൊട്ടക്ഷന്‍ ഫോറം മാന്‍ ഓഫ് 2022 അവാര്‍ഡ് നല്‍കി ആദരിച്ച ഇദ്ദേഹത്തെ കെ.ജെ.യു സെമിനാര്‍ വേദിയില്‍ വെച്ച് എം.വിജിന്‍ എം.എല്‍.എ ഷാളണിയിച്ച് ആദരിച്ചു.
ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന്‍ അധ്യക്ഷത വഹിച്ചു.