എ പ്ലസ് നേടുന്നതിലപ്പുറം സമൂഹത്തിനുതകുന്ന നല്ല മനുഷ്യരാവണം: പി.സി.വിജയരാജന്‍.

തളിപ്പറമ്പ്: എപ്ലസ് നേടുക എന്നതിനപ്പുറം സമൂഹത്തിനുതകുന്ന നല്ല മനുഷ്യനാവുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് മുന്‍ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ പി.സി.വിജയരാജന്‍.

രക്ഷിതാക്കള്‍ മക്കളുടെ ചെറിയ വിജയത്തെപ്പോലും ചേര്‍ത്ത് നിര്‍ത്തി അഭിനന്ദിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌ക്കൂള്‍ 1993 എസ്.എസ്.എല്‍.സി ബാച്ച് ഹൃദയത്തില്‍ സൂക്ഷിക്കാന്‍ കൂട്ടായ്മ സംഘടിപ്പിച്ച ഉന്നത വിജയം നേടിയ മക്കളെ അനുമോദിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.എസ്.എല്‍.സി-പ്ലസ്ടു പരീക്ഷകളിലും മറ്റ് വിവിധ പരീക്ഷകളിലും മികച്ച വിജയം നേടിയവര്‍ക്ക് അദ്ദേഹം ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

ചടങ്ങില്‍ കൂട്ടായ്മയുടെ ചെയര്‍മാന്‍ കെ.സുധീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

കെ.മുഹ്‌സിന്‍, പി.കെ.റഹ്‌മത്ത് എന്നിവര്‍ പ്രസംഗിച്ചു.

കണ്‍വീനര്‍ എ.ശ്രീകുമാര്‍ സ്വാഗതവും, വി.വി.പ്രസാദ് നന്ദിയും പറഞ്ഞു.

വിജയിച്ച മുഴുവന്‍ കുട്ടികള്‍ക്കും ചടങ്ങില്‍ വെച്ച് ഉപഹാരങ്ങള്‍ നല്‍കിയത് ഏറെ ശ്രദ്ധേയമായി.