എട്ടുവയസുകാരിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം 77 കാരന് 21 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ.
തളിപ്പറമ്പ്: എട്ടു വയസുകാരിയെ ക്രൂരമായി ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ 77 കാരന് 21 വര്‍ഷം കഠിനതടവും 1,56,000 രൂപ പിഴയും ശിക്ഷ.
പട്ടുവം മംഗലശേരി ആശാരിവളവിലെ പടിഞ്ഞാറേ പുരയില്‍ വീട്ടില്‍ പി.പി.നാരായണനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.
2020 ഒക്ടോബര്‍ 16 മുതല്‍ പല ദിവസങ്ങളിലും മിഠായി നല്‍കി വശീകരിച്ച് ലൈംഗികാതിക്രമം നടത്തിയ നാരായണന്‍ 20 ന് രാവിലെ അമ്മയില്ലാത്ത തക്കം നോക്കി വീട്ടിലെത്തി മിഠായി നല്‍കിയശേഷം ജനനേന്ദ്രിയത്തില്‍ വിരല്‍കത്തി ക്രൂരമായ പ്രവേശക ലൈംഗികാതിക്രമം നടത്തുകയും ചെയ്തുവെന്നാണ് കേസ്.
തളിപ്പറമ്പ് അഡീഷണല്‍ എസ്.ഐ കെ.വി.ലക്ഷ്മണന്‍, സി.ഐ ആയിരുന്ന എന്‍.കെ.സത്യനാഥന്‍ എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം നല്‍കിയത്.
5 വിവിധ വകുപ്പുകളിലായാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.