തോല്‍വി-സി.പി.എം പരിപാടി തുടങ്ങി. ബോംബും റീത്തും.

കൂത്തുപറമ്പ്: കൂത്തുപറമ്പ് നരവൂരില്‍ ബിജെപി അനുഭാവിയുടെവീടിന് നേരെ ബോംബേറും തൊട്ടടുത്ത കടയുടെ മുന്നില്‍ റീത്തും.

നരവൂരിലെ ചെറുവളത്ത് ഹൗസില്‍വിനീഷിന്റെ വീടിന് നേരെയാണ് ബോംബാക്രമം നടന്നത്.

ഇന്നലെ സത്യപ്രതിഞ്ജാ സമയത് വിനീഷും സുഹൃത്ത് സനീഷും ചേര്‍ന്ന് പടക്കം പൊട്ടിച്ചിരുന്നു.

അക്രമത്തിന് പിന്നില്‍ സിപിഎം. ആണെന്ന് ബി.ജെ.പി. ആരോപിച്ചു.

എ.സി.പി. കെ.വി.വേണുഗോപാല്‍ സ്ഥലം സന്ദര്‍ശിച്ചു പൊട്ടാത്ത ഒരു ബോംബ് സ്ഥലത്ത് നിന്നും കണ്ടെടുത്തു ബോംബ്സ്‌ക്വാഡും സംഭവസ്ഥലം പരിശോധിച്ചു.

ഞള്ളി രാജന്റെ കടക്ക് മുന്‍പിലാണ് റീത്ത് വെച്ചത്.

സനീഷിന്റെ പിതാവാണ്. രാജന്‍. രാജന്റെ ഭാര്യ ശൈലജ സി.പി.ഐ ബ്രാഞ്ച് സിക്രട്ടറിയാണ്.