ആലക്കോട് ശീട്ടുകളി സംഘം പോലീസ് പിടിയില്‍.

ആലക്കോട്: ശീട്ടുകളി സംഘം പോലീസ് പിടിയില്‍.

കണിയാഞ്ചാലിലെ പാറപ്രം വീട്ടില്‍ പി.മൊയ്തു(57), പാത്തന്‍പാറ തകിടിപ്പുറത്ത് വീട്ടില്‍ ടി.വി.രാജന്‍(54), ആശാന്‍കവല കൊളേളത്ത് വീട്ടില്‍ കെ.ടി.അജയന്‍(47) എന്നിവരെയാണ് ആലക്കോട് എസ്.ഐ കെ.ജെ.മാത്യുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ഇന്നലെ ഉച്ചക്ക് ഒന്നരയോടെ കരുവഞ്ചാല്‍ ബസ്റ്റാന്റിന് സമീപംവെച്ച് പുള്ളിമുറി ശീട്ടുകളി നടത്തവെയാണ് ഇവര്‍ പിടിയിലായത്.

1500 രൂപയും പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.