കള്ളക്കേസ് പിന്‍വലിക്കണം-വസ്തുനിഷ്ഠമായ അന്വേഷണം വേണം-പി.കെ.മുജീബ്‌റഹ്‌മാന്‍

തളിപ്പറമ്പ്: സി.പി.ഐ നേതാക്കള്‍ക്കെതിരെ എടുത്ത കള്ളക്കേസ് പിന്‍വലിക്കണമെന്ന് സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി പി.കെ.മുജീബ്‌റഹ്‌മാന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍, മാന്തംകുണ്ട് ബ്രാഞ്ച് സെക്രട്ടെറി എം.വിജേഷ്, അസി.സെക്രട്ടെറി കെ.ബിജു എന്നിവര്‍ക്കെതിരെ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് നാട്ടില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കുന്നതിനാണ് ഇത്തരം വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത്.

യഥാര്‍ത്ഥ വസ്തുത അന്വേഷിച്ച് സത്യസന്ധമായ വിവരങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും മുജീബ്‌റഹ്‌മാന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

നേതാക്കളുടെ പേരില്‍ കള്ളക്കേസെടുത്തതില്‍ മണ്ഡലം കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.

ലോക്കല്‍ സെക്രട്ടെറി എം.രഘുനാഥും കള്ളക്കേസെടുത്ത നടപടിയില്‍ പ്രതിഷേധിച്ചു.