മാന്തംകുണ്ടില്‍ സിപിഎം പ്രവര്‍ത്തകന് നേരെ സിപിഐ അക്രമമെന്ന് പരാതി.

തളിപ്പറമ്പ്: മാന്തംകുണ്ടില്‍ സിപിഎം പ്രവര്‍ത്തകനെ സിപിഐക്കാര്‍ അക്രമിച്ചതായി പരാതി.

ഇന്ന് രാവിലെ 11.30 ന് മാന്തംകുണ്ടിലെ ഒരു വീട്ടില്‍ അസുഖബാധിതനെ കാണാന്‍ പോയ സിപിഎം പ്രവര്‍ത്തകനായ നവനീത് കരിയിലിനെയാണ് സിപിഐക്കാര്‍ അക്രമിച്ചതായി പരാതി നല്‍കിയത്.

സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍, വിജേഷ് മണ്ടൂര്‍, ബിജു കരിയില്‍ എന്നിവര്‍ നവനീതിനെ ഇരുമ്പുവടി കൊണ്ട് ആക്രമിച്ചതായാണ് പരാതി.

പരിക്കേറ്റ നവനീതിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്.