വാളുകള്‍ ഉള്‍പ്പെടെ വന്‍ മാരകായുധ ശേഖരം പോലീസ് പിടികൂടി.
ഇരിട്ടി: വന്‍ ആയുധശേഖരം പിടികൂടി. വടിവാളുകള്‍ ഉള്‍പ്പെടെ വന്‍ മാരകായുധശേഖരമാണ് മുഴക്കുന്ന് ചാക്കാട്ട് പ്രദേശത്തുനിന്ന് പോലീസ് പിടിച്ചെടുത്തത്.
മുഴക്കുന്ന് എസ് ഐ ഷിബു എഫ് പോളിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിളക്കോട് ചാക്കാട്ടെ സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേര്‍ന്ന് ഓവുചാലില്‍ ഒളിപ്പിച്ച നിലയില്‍ വടിവാളുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ പിടിച്ചെടുത്തത്.
മുഴക്കുന്ന് എസ് ഐ ഷിബു എഫ് പോളിന്റെ നേതൃത്വത്തില്‍ എസ് ഐ നാസര്‍, എ എസ് ഐ രാജ് നവാസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്.
ഏഴ് വാളുകള്‍, കൈമഴു, പിച്ചാത്തി, നഞ്ചക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്.
ആയുധങ്ങള്‍ ചാക്കില്‍ കെട്ടി ഒളിപ്പിച്ച നിലയിലായിരുന്നു. ആയുധം ഇവിടെ സൂക്ഷിച്ചവരെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
നേരത്തെ രാഷ്ട്രീയ കൊലപാതകവും സംഘര്‍ഷവും അരങ്ങേറിയ പ്രദേശം കൂടിയാണ് ഈ മേഖല.