സൂപ്പര്‍ഹിറ്റ് രുചിയുമായി സ്വാതിയുടെ പായസം-കുക്കീസ് ക്യൂട്ട് ആന്റ് സ്വീറ്റ്-
തളിപ്പറമ്പ്: കണ്ണൂരിന്റെ സ്വന്തം പായസം ബ്രാന്റായി കുക്കീസ് ക്യൂട്ട് ആന്റ് സ്വീറ്റ്.
പായസത്തിലെ രുചിവൈവിധ്യം തേടി കാഞ്ഞിരങ്ങാട്ടെ വീട്ടമ്മയായ സ്വാതി സുജിത്ത് നടത്തിയ പരീക്ഷണങ്ങളാണ് പായസരുചിക്ക് പുതിയ അനുഭവം പകര്‍ന്നു നല്‍കുന്നത്.
സ്വാതിയുടെ കല്‍ക്കണ്ട പാലടപായസം, അമ്പലപ്പുഴ പാല്‍പ്പായസം, അടപ്രഥമന്‍, ചക്കപ്രഥമന്‍, പരിപ്പ് പ്രഥമന്‍, ഇളനീര്‍ പായസം, കടലപ്രഥമന്‍ തുടങ്ങി എട്ടോളം പായസ വിഭവങ്ങള്‍ ഒരിക്കല്‍ രുചിച്ചവരുടെയെല്ലാം പ്രിയപ്പെട്ടതായി മാറിയിരിക്കയാണ്.
കണ്ണൂര്‍ ചാല സ്വദേശിനിയായ സ്വാതി ഒന്‍പത് വര്‍ഷം മുമ്പ് കാഞ്ഞിരങ്ങാട് തീയന്നൂരില്‍ വിവാഹിതയായി എത്തിയതോടെയാണ് സ്വന്തം സംരംഭം എന്ന ആശയം ഉടലെടുത്തത്.
കുറുമാത്തൂര്‍ സര്‍വീസ് സഹകരണ ബേങ്ക് ജീവനക്കാരനായ ഭര്‍ത്താവ് സുജിത്തിന്റെ അകമഴിഞ്ഞ പിന്തുണ കൂടിയായതോടെയാണ് കുക്കീസ് ക്യൂട്ട് ആന്റ് സ്വീറ്റിന്റെ പേരിലുള്ള പായസരുചിക്കൂട്ട് പിറവിയെടുത്തത്.
ചെറുപ്പത്തില്‍ തന്നെ പായസം രുചിക്കാനും പാചകം ചെയ്യാനുമുണ്ടായ താല്‍പര്യം തന്നെയാണ് സ്വാതിയുടെ കൈപ്പുണ്യത്തിന്റെ രഹസ്യം.
ഇക്കഴിഞ്ഞ ഓണത്തിനാണ് സ്വാതിയുടെ പായസം ആദ്യമായി പൊതുജനങ്ങള്‍ക്കിടയിലെത്തിയത്.
വളരെ പെട്ടെന്നുതന്നെ പായസപ്രിയന്‍മാരുടെ ഇഷ്ടപ്പെട്ട ബ്രാന്റായി മാറാന്‍കുക്കീസിന് കഴിഞ്ഞു.
മുന്‍കൂട്ടി ഓര്‍ഡര്‍ ലഭിച്ചാല്‍ ഏതിനം പായസവും എത്രവേണമെങ്കിലും പാചകം ചെയ്തു നല്‍കാന്‍ കുക്കീസിന്റെ പായസപ്പുര തയ്യാറാണ്.
നഗരത്തിലെ പ്രധാനകേന്ദ്രങ്ങളില്‍ കുക്കീസിന്റെ ഔട്ട്‌ലെറ്റുകള്‍ ഉള്‍പ്പെടെ ആരംഭിക്കാനുള്ള ആലോചനകളിലാണ് സ്വാതി സുജിത്ത്.
കഴിഞ്ഞ ഒരാഴ്ച്ചയായി സീതീസാഹിബ് ഹൈസ്‌കൂളിന് സമീപം ജെ.സി.ഐ സംഘടിപ്പിക്കുന്ന ഡ്രീംവേള്‍ഡ് എക്‌സിബിഷന്‍ സെന്ററിലെ പ്രധാന രുചിവിഭവമായി കുക്കീസ് ക്യൂട്ട് ആന്റ് സ്വീറ്റ് മാറിക്കഴിഞ്ഞു.
വൈവിധ്യമായ മൂന്നിനം പായസങ്ങളാണ് ഓരോ ദിവസവും ഒരുക്കുന്നത്.
രുചിനോക്കിയവരെല്ലാം പാര്‍സലായി കുടുംബത്തിലെ മറ്റുള്ളവര്‍ക്കായി വാങ്ങിക്കൊണ്ടുപോകുകയും ഫോണില്‍ വിളിച്ച്
നാളെ ഏത് പായസമാണെന്ന് അന്വേഷിക്കുകയും ചെയ്യുന്നത് ഏറെ സന്തോഷവും ആത്മവിശ്വാസവും നല്‍കുന്നുണ്ടെന്ന് സ്വാതി പറയുന്നു. ഫോണ്‍-–7012378952.