ഡോക്ടര്‍മാര്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണം-ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍.

ന്യൂഡെല്‍ഹി: രോഗികള്‍ക്ക് നല്‍കുന്ന കുറിപ്പടികളില്‍ ഡോക്ടര്‍മാര്‍ അവരുടെ രജിസ്‌ട്രേഷന്‍ നമ്പറും യോഗ്യതകളും നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ലാബ് റിപ്പോര്‍ട്ടുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, രസീതുകള്‍ എന്നിവയിലും ഇത് നിര്‍ബന്ധമാക്കിയതായി കമ്മീഷന്‍ അറിയിച്ചു.

ജയ്പ്പൂര്‍ സ്വദേശിയായ ഡോ.ജെയിന്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലോ ദേശീയ മെഡിക്കല്‍ കമ്മീഷനോ നല്‍കിയ നല്‍കിയ രജിസ്‌ട്രേഷന്‍ നമ്പര്‍ സ്വകാര്യ ഡോക്ടര്‍മാരും അവരവരുടെ ക്ലിനിക്കുകളില്‍ പ്രദര്‍ശിപ്പിക്കണം.

ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (പ്രൊഫഷണല്‍ പെരുമാറ്റം, മര്യാദകള്‍, ധാര്‍മ്മികത) റെഗുലേഷന്‍സ് 2002 പരാമര്‍ശിച്ചുകൊണ്ട് എന്‍എംസി, അപെക്‌സ് മെഡിക്കല്‍ കമ്മീഷന്‍ ഇക്കാര്യത്തില്‍ നിയമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍ ഭൂരിഭാഗം ഡോക്ടര്‍മാരും ഇപ്പോഴും ഈ നിയമങ്ങള്‍ പാലിക്കാതയാണ് പ്രാക്ടീസ് ചെയ്തുവരുന്നത്.

രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാത്ത ഡോക്ടര്‍മാര്‍ക്കെതിരെ സംസ്ഥാന മെഡിക്കല്‍ കമ്മീഷന് ഉള്‍പ്പെടെ പരാതി നല്‍കാവുന്നതാണ്.