രണ്ട് വാഹനാപകടങ്ങള്‍-ഏഴ് പേര്‍ക്ക് പരിക്കേറ്റു.
പയ്യന്നൂര്‍: പയ്യന്നൂരിലും കരിവെള്ളൂരിലും വാഹനാപകടങ്ങള്‍, 7 പേര്‍ക്ക് പരിക്കേറ്റു.
ഇന്നലെ രാത്രി പത്തരയോടെ കോത്തായിമുക്കില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ അഭിനവ്(20), അഭിനന്ദ്(20)എന്നിവര്‍ക്കും
സ്‌കൂട്ടര്‍ യാത്രികരായ കൊക്കോട്ടെ സ്ത്രീക്കും രണ്ട് മക്കള്‍ക്കും പരിക്കേറ്റു.
ബൈക്ക് യാത്രക്കാരെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്‌കൂട്ടര്‍ യാത്രികരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ കരിവെള്ളൂരില്‍ നടന്ന അപകടത്തില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ കരുണ്‍(19), അഭിനന്ദ്(16) എന്നിവര്‍ക്കും പരിക്കേറ്റു.
ഇരുവരേയും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.