വയോധികന്‍ കുളിമുറിയില്‍ മരിച്ച നിലയില്‍.
തളിപ്പറമ്പ്: വയോധികനെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കുറുമാത്തൂര്‍ കൂനത്തെ അത്തിലാട്ട് വീട്ടില്‍ എ.വി.കമ്മാരനെയാണ്(70) ഇന്ന് ഉച്ചക്ക് ഒന്നോടെ അബോധാവസ്ഥയില്‍ കണ്ടത്.
ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
ഭാര്യ: കമലാക്ഷി (കാഞ്ഞിരങ്ങാട്).
മക്കള്‍: സുദീപ്, വിനീത, വീണ.
മരുമക്കള്‍: വിനോദ് (പനങ്ങാട്ടൂര്‍), സുധീരന്‍(തിമിരി).
സംസ്‌ക്കാരം നാളെ (വെള്ളിയാഴ്ച്ച) ഉച്ചയ്ക്ക് ഒരു മണിക്ക്.