പത്തൊന്‍പതാം മൈലില്‍ സ്വകാര്യ ബസിടിച്ച് യുവതി മരണപ്പെട്ടു.

മട്ടന്നൂർ: പത്തൊന്‍പതാം മൈലില്‍ സ്വകാര്യ ബസിടിച്ച് യുവതി മരണപ്പെട്ടു.

പത്തൊന്‍പതാം മൈലിലെ പൈതൃകം വീട്ടില്‍ ജീഷ്മ(38) ആണ് മരണപ്പെട്ടത്.

റോഡിൻ്റെ എതിർവശത്തേക്ക് നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

മട്ടന്നൂര്‍- ഇരിട്ടി റോഡില്‍ പത്തൊന്‍പതാം മൈലിലാണ് അപകടമുണ്ടായത്.

ഇരിട്ടിയില്‍ നിന്നു തലശ്ശേരിയിലേക്ക് പോകുകയായിരുന്നു ബസ്സ്.

ഇവരെ ഉടന്‍ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സി.വി. മാധവന്‍- പങ്കജാക്ഷി ദമ്പതികളുടെ മകളാണ് ജീഷ്മ.

ഭര്‍ത്താവ്: കമലാക്ഷന്‍ മാവില(ചാവശ്ശേരി സഹകരണ ബാങ്ക് ജീവനക്കാരന്‍).

ഏക മകള്‍: അളകനന്ദ (ഇരിട്ടി ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി)