ദീനദയാല്‍ജി സാംസ്‌ക്കാരികവേദി ക്രിസ്തുമസ്-പുതുവല്‍സരാഘോഷം നടത്തി.

പിലാത്തറ: ദീനദയാല്‍ ജി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ്സ് പുതുവല്‍സര ആഘോഷം സംഘടിപ്പിച്ചു.

പിലാത്തറ ഹോപ്പില്‍ നടത്തിയ പരിപാടി ബി.ജെ.പി.സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

ന്യൂനപക്ഷ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം ലൂയിസ് ജസ്റ്റിന്‍ ക്രിസ്മസ് സന്ദേശവും ഹോപ്പ് വര്‍ക്കിംഗ് പ്രസിഡണ്ട് എം.ടി.മധുസൂദനന്‍ പുതുവല്‍സര സന്ദേശവും നല്‍കി.

കെ.വി.ഉണ്ണികൃഷ്ണ വാര്യര്‍ അധ്യക്ഷത വഹിച്ചു.

ഹോപ്പുമായി സഹകരിച്ചുള്ള സാമൂഹ്യ വനവല്‍ക്കരണ പരിപാടി മാനേജിംഗ് ട്രസ്റ്റി കെ.എസ് .ജയമോഹനില്‍ നിന്ന് വൃക്ഷതൈ സ്വീകരിച്ചു കൊണ്ട് കെ.രഞ്ജിത്ത് ഉല്‍ഘാടനം ചെയ്തു.

കെ.പി.അരുണ്‍ മാസ്റ്റര്‍, പ്രഭാകരന്‍ കടന്നപ്പള്ളി, പ്രശാന്തന്‍ ചുള്ളേരി, പി.പി.രാജേഷ്, കെ.വി.പ്രകാശന്‍ മാസ്റ്റര്‍, ബി.പി.രാജു, വി.വി.മനോജ്, ജി.രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഹോപ്പില്‍ ദീനദയാല്‍ ജി സാംസ്‌കാരിക വേദി ഒരുക്കിയ ഉച്ചഭക്ഷണം അന്തേവാസികള്‍ക്കൊപ്പം കഴിച്ചതിന് ശേഷം പരിപാടി സമാപിച്ചു.