പയ്യന്നൂരില്‍ തളിപ്പറമ്പ് സ്വദേശിയുടെ കടക്ക് തീപിടിച്ചു.

പയ്യന്നൂര്‍: ഷോപ്പിംഗ്‌കോംപ്ലക്‌സില്‍ തീപിടുത്തം, ലക്ഷങ്ങളുടെ നഷ്ടമെന്ന് പ്രാഥമിക സൂചന.

പയ്യന്നൂര്‍ അഗ്നിരക്ഷാസേനയുടെ ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കി.

ഇന്ന് പൂലര്‍ച്ചെ 1.35 നാണ് സംഭവം

പഴയ ബസ്റ്റാന്റിന് സമീപത്തെ വൈറ്റ്‌സിറ്റി ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മൂന്നാം നിലയിലെ അടച്ചിട്ട കടയില്‍ തീപിടുത്തമുണ്ടായത്.

തളിപ്പറമ്പിലെ ജാഫറിന്റെ ഉടമസ്ഥതിയിലുള്ള റെഡിമെയ്ഡ് ഷോപ്പിന്റെ ഗോഡൗണായി പ്രവര്‍ത്തിക്കുന്ന മുറിയിലാണ് തീപിടിച്ച് പുക പുറത്തേക്ക് വന്നത്.

നാട്ടുകാര്‍ പോലീസിലറിയിച്ചതിനെ തുടര്‍ന്ന് പോലീസാണ് പയ്യന്നൂര്‍ അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തിയത്.

സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ പി.സജീവന്റെ നേതൃത്വത്തില്‍ അഗ്നിശമനസേന സ്ഥലത്തെത്തിയെങ്കിലും ഷട്ടര്‍

തുറക്കാന്‍ സാധിക്കാതെ വന്നതിനാല്‍ തൊട്ടടുത്ത മുറിയുടെ ഭാഗം പൊളിച്ചാണ് അകത്തുകടന്ന് തീയണച്ചത്.

സന്ദര്‍ഭോചിതമായ ഇടപെടല്‍ കാരണമാണ് വലിയ ദുരന്തം ഒഴിവായത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന.

പുലര്‍ച്ചെ മൂന്നരയോടെയാണ് തീ നിയന്ത്രണ വിധേയമാത്. നഷ്ടം കണക്കാക്കിയിട്ടില്ല.