ദേശാഭിമാനിക്ക് മുഖ്യം മുഖ്യാതിഥി തന്നെ-ഉദ്ഘാടകന്‍ ഗറ്റൗട്ട്-

തളിപ്പറമ്പ്: തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നുവരുന്ന സബ്ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന്റെ ഉദ്ഘാടനം ഇന്നലെ നിര്‍വ്വഹിച്ചത് തളിപ്പറമ്പ് നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്ന കണ്ണൂരിന്റെ എം.പി.കെ.സുധാകരനാണ്.

ഈ വാര്‍ത്ത എല്ലാ പത്രങ്ങളും പ്രാദേശിക ചാനലുകളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും കെ.സുധാകരന്റെ ഫോട്ടോ വെച്ച് പ്രാധാന്യത്തോടെ നല്‍കിയപ്പോള്‍ സി.പി.എം മുഖപത്രമായ ദേശാഭിമാനി മാത്രം

സുധാകരന്റെ ഉദ്ഘാടന പടത്തിന് പകരം മുഖ്യാതിഥിയായി പങ്കെടുത്ത സന്തോഷ് കീഴാറ്റൂരിന്റെ പടമാണ് നല്‍കിയത്.

ഇത് പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കയാണ്.

കലോല്‍സവ സംഘാടക സമിതി വര്‍ക്കിങ്ങ് ചെയര്‍മാനും നഗരസഭാ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍ ഇതിനെതിരെ രംഗത്തുവന്നു.

എന്തിലും രാഷ്ട്രീയ വൈരാഗ്യം കാണിക്കുന്ന സി.പി.എം സമീപനം ഒന്നുകൂടി വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് കല്ലിങ്കീല്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു. തരംതാഴ്ന്ന സമീപനമാണ് ഇതെന്നും അദ്ദേഹം പ്രതികരിച്ചു.