നിങ്ങള്‍ മുറിച്ചില്ലെങ്കില്‍ പഞ്ചായത്ത് മുറിക്കും കെട്ടാ–
ചെങ്ങളായി: വീടിന് ഭീഷണി ഉയര്‍ത്തിയ മരങ്ങള്‍ സ്ഥമുടമ നിഷേധാത്മക സമീപനം സ്വീകരിച്ചതോടെ പഞ്ചായത്ത് ഇടപെട്ട് മുറിച്ചുനീക്കി.
ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ വളക്കൈയിലാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥിതി ചെയ്ത മരങ്ങള്‍ മുറിച്ച് നീക്കിയത്.
തെട്ടടുത്ത വീടിന് ഭീഷണിയായ മരം ഗ്രാമപഞ്ചായത്ത് തീരുമാനപ്രകാരം മുറിക്കാന്‍ സ്ഥലം ഉടമകള്‍ക്ക് നോട്ടീസുകള്‍ നല്‍കിയിരുന്നു.
എന്നാല്‍, ന്യായമായ സാവകാശം ലഭിച്ചിട്ടും മരങ്ങളുടെ അപകട ഭീഷണി ഒഴിവാക്കാന്‍ സ്ഥലമുടമകള്‍ തയാറാകാത്തതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷിന്റെ നേതൃത്വത്തില്‍
പഞ്ചായത്ത് ജീവനക്കാരായ എം.പ്രകാശന്‍, ഐ.വി.പ്രദീപന്‍, പി.സേതു എന്നിവര്‍ സ്ഥലത്തെത്തി മരങ്ങള്‍ മുറിച്ച് അപകട ഭീഷണി ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിച്ചു.
ശ്രീകണ്ഠാപുരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.മൊയ്തീന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം.വി.ബിജു. എന്നിവരും സ്ഥലത്തെത്തി.
ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പരിധിയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ആപല്‍ക്കരമായ രീതിയില്‍ സ്ഥിതി ചെയ്യുന്ന മരങ്ങള്‍ അടിയന്തരമായി സ്ഥലം ഉടമകള്‍ മുറിച്ചു നീക്കണമെന്നും
അല്ലാത്തപക്ഷം കേരള പഞ്ചായത്ത് രാജ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ് അറിയിച്ചു.