കൂടുതല്‍ പണം, കൂടുതല്‍ സ്വര്‍ണ്ണം- സ്ത്രീധനപീഡനത്തിന് ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കമെതിരെ കേസ്.

ആലക്കോട്: സ്ത്രീധനമായി കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചതിന് ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും പേരില്‍ ആലക്കോട് പോലീസ് കേസെടുത്തു.

പെരുമ്പടവ് കരിപ്പാലിലെ ചുണ്ടയില്‍ വീട്ടില്‍ ജാസ്മിന്‍ ബേബി(34)ന്റെ പരാതിയില്‍ ഭര്‍ത്താവ് കൊട്ടിയൂര്‍ അമ്പായത്തോട് പാല്‍ച്ചുരത്തിലെ കാഞ്ഞിരത്തുംകുഴിയില്‍ വീട്ടില്‍ അനൂപ് തോമസ്(41) പിതാവ് തോമസ്(70) മാതാവ് ഏലിയാമ്മ(64) എന്നിവര്‍ക്കെതിരെയാണ് കേസ്.

2015 ഒക്ടോബര്‍ 10 ന് വിവാഹിതരായ ഇരുവരും 2022 നവംബര്‍ 29 വരെ അനൂപ് തോമസിന്റെ പാല്‍ച്ചുരത്തെ വീട്ടില്‍ താമസിക്കുന്നതിനിടെ 2021 ഒക്ടോബര്‍ 10 ന് വൈകുന്നേരം 6.30 ന് അനൂപ് തോമസ് കൂടുതല്‍ പണം  ആവശ്യപ്പെട്ട് കഴുത്തിന് കുത്തിപ്പിടിക്കുകയും മുഖത്തടിക്കുകയും ചെയ്തു.

മൂന്നു പേരും സ്ത്രീധനമായി കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് നിരന്തരമായി ശാരീരിക മാനസിക പീഡനം നടത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.