ഡ്രൈവിംഗ് പഠനം-കോര്‍പറേറ്റുകളെ ഒഴിവാക്കണം-ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉടമകള്‍.
കണ്ണൂര്‍: ഡ്രൈവിംഗ് പരിശീലന രംഗത്തേക്ക് കോര്‍പറേറ്റ് കമ്പനികളെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന്
ആള്‍ കേരളാ മോട്ടോര്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
നിലവിലുള്ള ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉടമകളെ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
പുതിയതെരു മാഗ്നറ്റ് ഹോട്ടലില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന ജന.സെക്രട്ടറി എം.എസ്.പ്രസാദ് ഉദ്ഘാടനം ചെയ്തു.
ഇ.കെ.സോണി അധ്യക്ഷത വഹിച്ചു.
സാരഥി സുരേഷ്, തുണ്ടില്‍ മനോഹരന്‍, ഷാജി അക്കരമ്മല്‍, വി.പി.വൈലി, ഭാരതി വിജയന്‍, ടി.കെ.ഷാജി എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍-വി.പി.പൈലി(പ്രസിഡന്റ്), ഷാജി അക്കരമ്മല്‍(സെക്രട്ടറി), ടി.പി.വിനു(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.