പരിസ്ഥിതി ദിനത്തില്‍ പൂജാപുഷ്പങ്ങള്‍ക്കായി ചെടികള്‍ നട്ടു.

തളിപ്പറമ്പ്: ടി.ടി.കെ ദേവസ്വത്തില്‍ പെട്ട രാജരാജേശ്വര ക്ഷേത്രത്തില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൂജാപുഷ്പങ്ങള്‍ക്കായി ചെടികള്‍ നടുന്നതിന്റെ ഉദ്ഘാടനം രാജരാജേശ്വര വാര്‍ഡ് കൗണ്‍സിലര്‍ പി.ഗോപിനാഥന്‍ നിര്‍വഹിച്ചു.

ടി.ടി.കെ ദേവസ്വം പ്രസിഡന്റ് കെ.ഇ. രാമന്‍ നമ്പൂതിരി, ബോര്‍ഡ് മെമ്പര്‍ കെ.വി.കൃഷ്ണന്‍, സി.പി.ബലദേവന്‍ എന്നിവര്‍ സംസാരിച്ചു.

എം.നാരായണന്‍ നമ്പൂതിരി സ്വാഗതവും പി. കൃഷ്ണകുമാരി നന്ദിയും പറഞ്ഞു.