കുറുമാത്തൂരില്‍ യു.ഡി.എഫിന് മേല്‍ക്കൈ

കുറുമാത്തൂര്‍: എല്‍.ഡി.എഫ് ശക്തികേന്ദ്രമായി സി.പി.എം ഉയര്‍ത്തിക്കാട്ടുന്ന കുറുമാത്തൂര്‍ പഞ്ചായത്തില്‍ വന്‍ യു.ഡി.എഫ് മുന്നേറ്റം.

10,348 വോട്ടാണ് യു.ഡി.എഫിന് ലഭിച്ചത്. എല്‍.ഡി.എഫിന് 9090, ബി.ജെ.പിക്ക് 2214 എന്നിങ്ങനെയാണ് വോട്ടുനില. ഇവിടെ 1258 വോട്ട് യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചു.

പന്നിയൂര്‍ വില്ലേജില്‍ യു.ഡി.എഫിന് 4126 വോട്ട് ലബഇച്ചപ്പോല്‍ എല്‍.ഡി.എഫിന് 3481, ബി.ജെ.പിക്ക് 899. ഇവിടെ 645 ആണ് യു.ഡി.എഫ് ലീഡ്.

കുറുമാത്തൂര്‍ വില്ലേജില്‍ യു.ഡി.എഫിന് 6222 വോട്ട് ലഭിച്ചപ്പോള്‍ എല്‍.ചി.എഫിന് 5609, ബി.ജെ.പിക്ക് 1315. ലീഡ്-613.

പൂമഗലം 56-ാം ബൂത്തില്‍ 200 ല്‍ കൂടുതല്‍ വോട്ട് ലഭിക്കേണ്ട സ്ഥാനത്ത് കേവലം 9 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് എല്‍.ഡി.എഫിന് ലഭിച്ചത്.