എരമം  കുറ്റൂർ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം

എരമം  കുറ്റൂർ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ആർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

മാലിന്യമുക്ത നഗരം കേരളം ക്യാമ്പയിൻ റിപ്പോർട്ട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ എം കെ കരുണാകരൻ അവതരിപ്പിച്ചു.

തുടർന്ന് ഹരിത സ്ഥാപന പ്രഖ്യാപനം നടത്തിയ സ്കൂളുകൾ അംഗനവാടികൾ കലാലയങ്ങൾ സ്ഥാപനങ്ങൾ അയൽക്കൂട്ടങ്ങൾ ഗ്രന്ഥാലയങ്ങൾ എന്നിവയ്ക്കുള്ള സാക്ഷ്യപത്രം വിതരണം ചെയ്തു.

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി ശുചിത്വ മാലിന്യ സംസ്കരണ മേഖലയിൽ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് ഗ്രാമപഞ്ചായത്ത് നടത്തിയിട്ടുള്ളത്.

ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളിലായി 34 ഹരിത കർമ്മ സേന അംഗങ്ങൾ അജൈവമാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

മാലിന്യങ്ങൾ താൽക്കാലികമായി ശേഖരിക്കുന്നതിനായി 17 വാർഡുകളിലായി 94 മിനി എം സി എഫുകൾ, 75 ബോട്ടിൽ ബൂത്തുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.

കൂടാതെ നിലവിൽ പൊതു ഇടങ്ങളിൽ അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിനായി 30 ബിന്നുകൾ സ്ഥാപിച്ചു.

കൂടാതെ 80 ബിന്നുകൾ മാർച്ച് മാസത്തോടുകൂടി സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനം നടന്നു വരുന്നു.

സ്പോൺസർഷി പ്പിലൂടെ മാതമംഗലം ടൗണിൽ 600 പൂച്ചടികൾ സ്ഥാപിച്ച് സൗന്ദര്യവൽക്കരണം പ്രവർത്തനം നടത്തുകയും ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ അതോടൊപ്പം തന്നെ ജലസ്രോതസ്സുകളുടെ ശുചീകരണം എന്നിവ ബഹുജന പങ്കാളിത്തത്തോടു കൂടി നടത്തുന്നതിനും സാധിച്ചിട്ടുണ്ട്.

എംസിഎഫ് കേന്ദ്രത്തിൽ ബെയിലിംഗ് മെഷീൻ സ്ഥാപിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും വെള്ളോറ കേന്ദ്രീകരിച്ച് പുതിയ എം സി എഫ് കേന്ദ്രം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

ചടങ്ങിൽ വൈസ് പ്രസിഡണ്ട് ഷൈനി ബിജേഷ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടീ കെ രാജൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സരിത കെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.കെ പി.രമേശൻ,  ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ എം പി ദാമോദരൻ, ഹരിത കേരളം മിഷൻ ആർ പി അരുൾ സോമൻ, കെ എം സിഡിഎസ് ചെയർപേഴ്സൺ ആലീസ് ജോയ്, ഹരിത കർമ്മ സേന കൺസോ ഷ്യം സെക്രട്ടറി ശാരദ എന്നിവർ  സംസാരിച്ചു.

ഹരിദാർ കർമ്മ സേന അംഗങ്ങൾ അംഗനവാടി വർക്കർമാർ ആശാ പ്രവർത്തകർ സ്ഥാപന മേധാവികൾ ഗ്രന്ഥശാല പ്രവർത്തകർ ഭരണസമിതി അംഗങ്ങൾ കുടുംബശ്രീ പ്രവർത്തകർ വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടന പ്രവർത്തകർ എന്നിവർ പങ്കെടുത്ത യോഗത്തിന് സെക്രട്ടറി ഇൻ ചാർജ്‌ ജോസ് തോമസ് സ്വാഗതവും വി ഇ  സനൂപ്.  നന്ദി രേഖപ്പെടുത്തി.