നാല് ചാക്കുകളില്‍ മാഹിമദ്യം

തളിപ്പറമ്പ്: കുറ്റിക്കാടുകളില്‍ ചാക്കില്‍കെട്ടി ഒളിപ്പിച്ച നിലയില്‍ 88 കുപ്പി പുതുച്ചേരി മദ്യം കണ്ടെത്തി.

ചൊറുക്കള-മുയ്യം റോഡില്‍ ബൂസ്വിരി ഗാര്‍ഡന്‍ സൗത്ത് സ്ട്രീറ്റ് നമ്പര്‍-2 ല്‍ മിച്ചഭൂമിയിലെ കുറ്റിക്കാട്ടില്‍ നാല് ചാക്കുകളിലായി സൂക്ഷിച്ച 44 ലിറ്റര്‍ മദ്യമാണ് തളിപ്പറമ്പ് എക്‌സൈസ് സംഘം കണ്ടെടുത്തത്.

എക്‌സൈസ് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.ശ്രീരാഗ്കൃഷ്ണക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്.

പ്രതികളെക്കുറിച്ച് സൂചനകള്‍ ലഭിച്ചതായി എക്‌സൈസ് പറഞ്ഞു.

സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.വി.വിനേഷേ്, കെ.ശരത്ത്, കെ.വിനീഷ്, കെ.വി.ഷൈജു, പി.ആര്‍.വിനീത്, ഡ്രൈവര്‍ പി.വി.അജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.