സബ് ഇന്‍സ്‌പെക്ടര്‍ എ.രവിക്ക് അനുമോദനം ഇന്ന്-
തളിപ്പറമ്പ്: മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായ സബ് ഇന്‍സ്‌പെക്ടര്‍ എ.രവിയെ വിവേകാനന്ദ സാംസ്‌ക്കാരിക സമിതി ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ അനുമോദിക്കും.
ഇന്ന് ആഗസ്ത്-20 ന് വൈകുന്നേരം 5.30 ന് ഡ്രീംപാലസ് ഓഡിറ്റോറിയം മിനി ഹാളില്‍ നടക്കുന്നഅനുമോദന പരിപാടി റിട്ട.എ.സി.പി ടി.പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
വിവേകാനന്ദ സാംസ്‌ക്കാരിക സമിതി പ്രസിഡന്റ് അഡ്വ.എം.പരമേശ്വരന്‍ അധ്യക്ഷത വഹിക്കും.
പാലകുളങ്ങര വാര്‍ഡ് കൗണ്‍സിലര്‍ കെ.വല്‍സരാജന്‍, തൃച്ചംബരം കൗണ്‍സിലര്‍ പി.വി.സുരേഷ്, കോടതിമൊട്ട കൗണ്‍സിലര്‍ ഒ.സുജാത, വിവേകാനന്ദ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എ.പി.ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിക്കും.
സെക്രട്ടെറി നിധിന്‍ സ്വാഗതവും ട്രഷറര്‍ പി.വി.രാമചന്ദ്രന്‍ നന്ദിയും പറയും.