മകനെ അച്ഛന്‍ മദ്യലഹരിയില്‍ കുത്തിക്കൊന്നു.
കോഴിക്കോട്: കൂടരഞ്ഞിയില്‍ ഉറങ്ങിക്കിടന്ന മകനെ അച്ഛന്‍ കുത്തി കൊലപ്പെടുത്തി. കോഴിക്കോട് കൂടരഞ്ഞി പൂവാറന്‍തോടാണ് സംഭവം.
പൂവാറന്‍തോട് സ്വദേശി ബിജു എന്ന ജോണ്‍ ചെരിയന്‍ ആണ് മകന്‍ ക്രിസ്റ്റിയെ (24) മദ്യ ലഹരിയില്‍ കുത്തികൊന്നത്.
മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. അച്ഛന്‍ ജോണ്‍ കസ്റ്റഡിയിലാണ്.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
ക്രിസ്റ്റി ഉറങ്ങികിടക്കുമ്പോള്‍ ജോണ്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തിയാണ് കൊലപ്പെടുത്തുകയായിരുന്നു.
മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതക കാരണം. സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാകുന്ന ആളാണ് ജോണ്‍.
മരിച്ച ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
കൊലപാതകം ചെയ്ത ബിജു എന്ന ജോണിനെ തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.