സഹായഹസ്തം: അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിധവകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനുള്ള ധനസഹായ പദ്ധതിയായ സഹായഹസ്തത്തിലേക്ക് (2024-25) ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

അപേക്ഷകള്‍ അതാത് സ്ഥലത്തെ ഐ സി ഡി എസ് ഓഫീസിലെ ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈനായി ഒക്ടോബര്‍ 15 നകം സമര്‍പ്പിക്കണമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ അറിയിച്ചു.

അപേക്ഷ സമര്‍പ്പിക്കുന്നതിന് https://schemes.wcd.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0497 2700708