മികച്ച നേട്ടം കൈവരിച്ച ജീവനക്കാരെയും സിവില്‍ ഡിഫന്‍സ് അംഗങ്ങളേയും ഫയര്‍ഫോഴ്‌സ് ആനുമോദിച്ചു.
തളിപ്പറമ്പ്:കേരള ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസസ് ഹോം ഗാര്‍ഡ്‌സ് ആന്റ് സിവില്‍ ഡിഫന്‍സ് സംസ്ഥാന സ്‌പോര്‍ട്‌സ് മീറ്റില്‍ കണ്ണൂര്‍ റീജിയണിനെ പ്രതിനിധീകരിച്ച് മല്‍സരിച്ച് മികച്ച നേട്ടം കൈവരിച്ച തളിപ്പറമ്പ് അഗ്‌നിരക്ഷാ നിലയത്തിലെ ജീവനക്കാരെയും സിവില്‍ ഡിഫന്‍സ് അംഗങ്ങളേയും ഇന്ന് സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന അനുമോദിച്ചു.
6 സ്വര്‍ണ്ണ മെഡല്‍ അടക്കം ആകെ 22 മെഡലുകള്‍ സേനാംഗങ്ങളും സിവില്‍ ഡിഫന്‍സ് അംഗങ്ങളും ചേര്‍ന്ന് നേടി.
ഗ്രേഡ്.അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി.പി.ജോണി, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ കെ.വി.രാജീവന്‍, പി.വി.ഗിരീഷ, പി.നിമേഷ്, പി.വിപിന്‍, വൈശാഖ് പ്രകാശന്‍ സിവില്‍ ഡിഫന്‍സ് അംഗങ്ങളായ കെ.ഓമന, പി.ബി.ബിനീത, വിചിത്ര വിനോദ്, റീന സുധികുമാര്‍, ടി.അഞ്ജു, കെ.വി.വിദ്യ, സ്വപ്ന ശ്രീനിവാസന്‍ എന്നിവരാണ് മെഡല്‍ ജേതാക്കള്‍.
മെഡല്‍ ജേതാക്കള്‍ക്ക് വേണ്ടി നടത്തിയ അനുമോദനയോഗവും വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി.
സ്റ്റേഷനിലെ പാര്‍ട് ടൈം സ്വീപ്പറും നിലയത്തിലെ തലമുതിര്‍ന്ന ജീവനക്കാരിയുമായ സി.യശോദയാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടി അദ്ധ്യക്ഷത വഹിച്ചു.
അസി.സ്റ്റേഷന്‍ ഓഫീസര്‍മാരായ പി.കെ.ജയരാജന്‍, ടി.പി.ജോണി, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ എം.ബി.സുനില്‍കുമാര്‍, എം.വി.അബ്ദുള്ള ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ പി.വി.ഗിരീഷ്,
സിവില്‍ ഡിഫന്‍സ് അംഗങ്ങളായ കെ.ഓമന, വിചിത്ര വിനോദ്, പി.കെ. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. ക്ലബ് സെക്രട്ടറി കെ.വി രാജീവന്‍ സ്വാഗതവും വി.വി.പ്രിയേഷ് നന്ദിയും പറഞ്ഞു.