കണ്ണൂര്‍ ജില്ലാ സ്‌കൂള്‍ ചെസ് ചാമ്പ്യന്‍ഷിപ്പ്
പിലാത്തറ: കണ്ണൂര്‍ ജില്ലാ സ്‌കൂള്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് പിലാത്തറ സെന്റ് ജോസഫ് കോളേജില്‍ നടന്നു.
പരേതനായ കണ്ണൂര്‍ ജില്ലാ ചെസ്സ് അസ്സോസിയേഷന്‍ സെക്രട്ടറി വി.വി.ബാലറാമിനെ അനുസ്മരിച്ച് ആരംഭിച്ച തുടങ്ങിയ ചാമ്പ്യന്‍ഷിപ്പ് സെന്റ് ജോസഫ് കോളേജ് മാനേജര്‍ ഫാ.രാജന്‍ ഫെസ്റ്റോ ഉല്‍ഘാടനം ചെയ്തു.
ജില്ലാ ചെസ്സ് അസ്സോസിയേഷന്‍ പ്രസിഡന്റ് ഗംഗാധരന്‍ മേലേടത്ത് അദ്ധ്യക്ഷത വഹിച്ചു.
സത്യനാരായണന്‍ കല്ലാര്‍മഠം, അഭിജിത്ത്, പി.ഈശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു.
പന്ത്രണ്ട് വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ 350 കുട്ടികള്‍ പങ്കെടുത്തു.
ഓരോ വിഭാഗത്തില്‍ നിന്നും മുന്നില്‍ എത്തുന്ന മൂന്നു വീതം കുട്ടികള്‍ കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ചു നവംമ്പര്‍ 23, 24 തിയ്യതികളില്‍ ഇരിങ്ങാലക്കുടയില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും.
വൈകുന്നേരം നടന്ന സമാപന സമ്മേളനം സിനിമാതാരം രഞ്ജിത്ത് നാരായണന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെസ്സ് അസ്സോസിയേഷന്‍ സെക്രട്ടറി പി.ഈശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു.
വിവിധ വിഭാഗങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക് രഞ്ജിത്ത് മാട്ടുമ്മല്‍, കെ.എം.സത്യനാരായണന്‍, സുഗുണേഷ് ബാബു, സനില്‍. ബാലകൃഷ്ണന്‍, വി.പി.രാജീവന്‍, ഷമീം മാട്ടൂല്‍, രാജന്‍ കുളപ്പുറം, ശ്രീഗേഷ് കുഞ്ഞിമംഗലം, അഭിജിത്ത്, ദിനേഷ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും വി.വി.ബാലറാമിന്റെ ചിത്രം പതിച്ച മെഡലുകള്‍ വിതരണം ചെയ്തു.