പൂച്ചയെ രക്ഷിക്കാന്‍ കിണറിലിറങ്ങി കുടുങ്ങി-അഗ്നിശമനസേന രക്ഷകരായി.

പെരിങ്ങോം: പൂച്ചയെ രക്ഷിക്കാന്‍ കിണറില്‍ ഇറങ്ങിയ യുവാവ് തിരിച്ചുകയറാനാവാതെ 75 അടി ആഴമുള്ള കിണറില്‍ കുടുങ്ങി.

കാങ്കോല്‍ ആലപ്പടമ്പിലെ കെ.എസ്.ഷൈജുവാണ്(40)ഇന്നലെ വൈകുന്നേരം അഞ്ചരയോടെ അയല്‍വീട്ടിലെ കിണറില്‍ അകപ്പെട്ടത്.

പെരിങ്ങോം അഗ്നിശമനനിലയത്തില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലെത്തിയ സംഘമാണ്

അവശനിലയിലായ ഷൈജുവിനേയും പൂച്ചയേയും റെസ്‌ക്യൂനെറ്റ് വഴി പുറത്തെടുത്തത്.

ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ സുനില്‍കുമാര്‍, ഫയര്‍ ഓഫീസര്‍മാരായ മുനീര്‍ അബ്ദുള്ള, സജീവ്, അനൂപ്,

ഡ്രൈവര്‍ ബിനോയി, ഹോംഗാര്‍ഡുമാരായ മാത്യു, ദിനേശന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.