അയ്യയ്യേ ഇത് നാണക്കേട് മാലിന്യമുക്തം നവകേരളം മാലിന്യമായി റോഡരികില്‍

പയ്യന്നൂര്‍: മാലിന്യമുക്തം നവകേരളം പ്രചരണത്തിന് വേണ്ടി ഉപയോഗിച്ച ഫ്ളക്സ് ബോര്‍ഡ് മാലിന്യമായി റോഡരികില്‍ തള്ളി.

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ പ്രചരണത്തിന്റെ ഭാഗമായി പയ്യന്നൂര്‍ നഗരത്തില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡാണ് മാലിന്യമായി കാടും വള്ളികളും നിറഞ്ഞ് പയ്യന്നുര്‍ കേളോത്ത് കൊറ്റി മേല്‍പ്പാലത്തിന് സമീപം വളരെ നാളുകളായി ഉപേക്ഷിച്ച നിലയിലുള്ളത്.

മാലിന്യത്തിനെതിരെ എന്നുള്ളത് വാക്കിലല്ല പ്രവൃത്തിയിലാണ് കാണിക്കേണ്ടതെന്നും ഫ്ളക്സ് ബോര്‍ഡിനിടയില്‍ ഇഴജന്തുക്ക ഉണ്ടാവാനിടയുണ്ടെന്നും, റോഡില്‍ കൂടി സഞ്ചരിക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് ഇത് ഭീഷണിയാകുമെന്നും പരിസരവാസികള്‍ പറയുന്നു.

ഇത് കീടാതെ മേല്‍പ്പാലത്തിനടിയില്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നുണ്ടെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.