വനസുന്ദരി ഭക്ഷ്യമേള—കൃസ്തുമസ്-പുതുവല്‍സര ആഘോഷങ്ങള്‍ക്ക് കെ.ടി.ഡി.സി ധര്‍മ്മശാല ഫോക്‌ലാന്റ് ഒരുങ്ങി
കെ.ടി.ഡി.സി ഒരുങ്ങി, കെടിഡിസി ധര്‍മ്മശാല ഫോക്ക് ലാന്‍ഡില്‍
ധര്‍മ്മശാല: ക്രിസ്തുമസ്-ന്യൂയര്‍ ആഘോഷങ്ങളുടെ ഭാഗമായി ധര്‍മ്മശാല കെടിഡിസി ഫോക്ക് ലാന്‍ഡില്‍ ഡിസംബര്‍ 22 ഞായറാഴ്ച മുതല്‍ 31 വരെ വനസുന്ദരി ഭക്ഷ്യമേള നടക്കും.

വൈകുന്നേരം 3 മണി മുതല്‍ രാത്രി 11 മണിവരെ വനസുന്ദരി ചിക്കനും വ്യത്യസ്ത ഇനം ദോശകളോടും കൂടിയാണ് ഭക്ഷ്യമേള നടത്തുന്നത്.
22 ന് ഞായറാഴ്ച്ച വൈകുന്നേരം 3 മണിക്ക് ഭക്ഷ്യമേള കെ.ടി.ഡി.സി ഡയരക്ടര്‍ ബോര്‍ഡ് അംഗം ബാബു ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.
മേളയോട് അനുബന്ധമായി വത്യസ്ത തരം ദോശയ്‌ക്കൊപ്പം പത്തിരി, വെള്ളപ്പം എന്നിവയും ലൈവായി നല്‍കുന്നതാണ്.
പാര്‍സല്‍ സൗകര്യവും ലഭ്യമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കായി
9400008685, 9400008739, 04972780220
എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് കെ.ടി.ഡി.സി അധികൃതര്‍ അറിയിച്ചു.
