തളിപ്പറമ്പ് ജുമാഅത്ത് ട്രസ്റ്റ് കമ്മിറ്റി സമര്‍പ്പിച്ച സ്റ്റേ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: തളിപ്പറമ്പ് ജുമാഅത്ത് ട്രസ്റ്റ് കമ്മിറ്റി സമര്‍പ്പിച്ച സ്റ്റേ ഹരജി ഹൈക്കോടതി തള്ളി.

തളിപ്പറമ്പ് ജമാഅത്ത് ട്രസ്റ്റ് കമ്മിറ്റിയെ പിരിച്ച് വിട്ട് തല്ക്കാലിക മുതവല്ലിയെ നിയമിച്ച വഖഫ് ജുഡീഷ്യല്‍ തീരുമാനത്തിനെതിരെ ജുമാഅത്ത് ട്രസ്റ്റ് കമ്മിറ്റി മുന്‍ പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി നല്കിയ സ്റ്റേ ഹരജിയാണ് ഹൈക്കോടതി തള്ളിയത്.
അഡ്വ. നിര്‍മല്‍ മുഖേന സമര്‍പ്പിച്ചഹരജിയിന്‍ മേലാണ് ഇന്ന് ഉച്ചയോടെ ഹൈക്കോടതി വിധിയുണ്ടായത്.
മേല്‍ ഹരജിയില്‍ വഖഫ് ട്രൈബുണലില്‍ തന്നെ പരാതി നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
വഖഫ് ബോര്‍ഡിന് വേണ്ടി അഡ്വ. ജംഷീദ് ഹാഫിസും സംരക്ഷണ സമിതിക്കു വേണ്ടി അഡ്വ. മനാസ് ഹമീദും ഹാജരായി.
വഖഫ് സംരക്ഷണ സമിതി ചെയര്‍മാന്‍ സി.അബ്ദുല്‍ കരീമും സെക്രട്ടെറി കെ.പി.എം.റിയാസുദ്ദീനും നല്‍കിയ പരാതിയിന്മേലാണ് ജൂഡീഷ്യല്‍ കമ്മിറ്റി ഷംസുദ്ദീന്‍ പാലക്കുന്നിനെ താല്‍ക്കാലിക മുതവല്ലിയായി നിയമിച്ചത്.
ഈ നിയമനത്തിന് എതിരെയാണ് മുന്‍ ട്രസ്റ്റ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സ്റ്റേ ഹരജി നല്കിയത്.
