ചെറുപുഴയില്‍ ചീട്ടുകളി സംഘം പിടിയില്‍.

ചെറുപുഴ: മൂന്നംഗ ചീട്ടുകളിസംഘം പിടിയില്‍.

തിരുമേനിയിലെ കെ.കെ.നാഗത്തിങ്കല്‍ വീട്ടില്‍ കെ.എന്‍.സി.മമ്മു(63), വടക്കേതില്‍ വീട്ടില്‍ ഹനീഫ റാവുത്തര്‍(75), കുത്തൂര്‍ വീട്ടില്‍ കെ.വേണു(47) എന്നിവരെയാണ് ചെറുപുഴ എസ്.ഐ സി.പി.ഗംഗാധരന്റെ നേതൃത്വത്തില്‍   പിടികൂടിയത്.

ഈസ്റ്റ് പാലത്തിന് സമീപം പണം വെച്ച് പുള്ളിമുറി എന്ന ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് ഇവര്‍ പിടിയിലായത്. 2520 രൂപയും പിടിച്ചെടുത്തു.