പന്നിയൂരില്‍ നാല് പുള്ളിമുറിക്കാര്‍ പിടിയില്‍.
തളിപ്പറമ്പ്: പുള്ളിമുറി ചീട്ടുകളിയിലേര്‍പ്പെട്ട നാലുപേര്‍ പിടിയില്‍.
പന്നിയൂരിലെ പി.എസ്.സുരേന്ദ്രന്‍(60), പുതുക്കണ്ടത്തെ എന്‍.ജെ.ജോസ്(60), പന്നിയൂരിലെ എം.സജിത്ത്(38), എം.സന്തോഷ്(40) എന്നിവരെയാണ് ചെറുകര കള്ള്ഷാപ്പിന് സമീപത്തുവെച്ച് ഇന്ന് രാത്രി ഏഴോടെ തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശനും സംഘവും ചേര്‍ന്ന് പിടികൂടിയത്.
290 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
ഗ്രേഡ് എസ്.ഐ അനില്‍കുമാര്‍, എസ്.സി.പി.ഒ അരുണ്‍കുമാര്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.