പണം വച്ച് ശീട്ടുകളി; പടപ്പേങ്ങാട് സ്വദേശികളായ അഞ്ചു പേര്‍ക്കെതിരെ കേസ്

തളിപ്പറമ്പ്: പണം വച്ച് ശീട്ടുകളി അഞ്ചു പേര്‍ക്കെതിരെ കേസ്.

പടപ്പേങ്ങാട് വെണ്‍മണി മാവിലാംപാറയ്ക്ക് സമീപം വിളക്കന്നൂര്‍ പടപ്പേങ്ങാട് റോഡിന് സമീപമുള്ള താല്‍ക്കാലിക ഷെഡില്‍ പണം വച്ച് പുള്ളിമുറി എന്ന ശീട്ടുകളിയില്‍ ഏര്‍പ്പെട്ടിരുന്ന പട്ടപ്പേങ്ങാട് സ്വദേശികളായ

വെളിയത്ത് മോഹനന്‍(54), പനച്ചിക്കല്‍ ഒ.കെ ഗണേശന്‍(54), മല്ലിശ്ശേരി എം.കുഞ്ഞിക്കണ്ണന്‍(54), പോത്തനാംതടത്തില്‍ ഇമ്മാനുവല്‍(69), ബാദുഷ മന്‍സിലില്‍ എസ്.എം.റഫീക്ക്(52) എന്നിവരെയാണ് ഇന്നലെ വൈകുന്നേരം 5.50 ന് തളിപ്പറമ്പ് എസ്‌ഐ പി.റഫീക്കും സംഘവും പിടികൂടിയത്.

ഇവരില്‍ നിന്ന് 5200 രൂപയും പിടിച്ചെടുത്തു.