ആശുപത്രിയിലെ മാലമോഷണം ആയിഷ അറസ്റ്റില്‍.
തലശ്ശേരി: സ്വകാര്യ ആശുപത്രിയില്‍ മാതാപിതാക്കളോടൊപ്പം എത്തിയ പെണ്‍കുട്ടിയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണാഭരണം മോഷ്ടിച്ച കേസില്‍ സ്ത്രീയെ തലശ്ശേരി എസ്.ഐ. വി.വി.ദീപ്തിയും സംഘവും അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചക്ക് ടെലി ആശുപത്രിയില്‍ വെച്ചാണ് സംഭവം.
ചെറുപറമ്പില്‍ നിന്നും മാതാപിതാക്കള്‍ക്കൊപ്പം എത്തിയ രണ്ടര വയസ്സുകാരിയുടെ കഴുത്തില്‍ നിന്നും ഒരു പവന്‍ ആദരണമാണ് അപഹരിച്ചത്.
താഴെ ചമ്പാട് സ്വദേശിനി വൈറ്റ് വില്ലയില്‍ കെ.ആയിഷ (53) ആണ് പിടിയിലായത്.
ആശുപത്രിയിലെ സി.സി.ടി.വി.ദൃശ്യങ്ങള്‍ വഴിയാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
ആശുപത്രിയില്‍ ചികില്‍സക്കെത്തിയ സാദിക്കിന്റെ മകളുടെ സ്വര്‍ണ്ണാഭരണമാണ് പ്രതികൈക്കലാക്കിയത്.
ആയിഷയെ മാഹിയില്‍ ജോലി ചെയ്തു വരുന്ന വീട്ടില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.