ചെമ്പേരി യംഗ് മൈന്‍ഡ്‌സ് ക്ലബ്ബിനെ സാജുവും ജിജോയും റോയിയും നയിക്കും.

ചെമ്പേരി: ചെമ്പേരി യംഗ് മൈന്‍ഡ്‌സ്‌ക്ലബ്ബിന് പുതിയ സാരഥികള്‍. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ സാജു ജോസഫിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു.

ജിജോ ജോസാണ് സെക്രട്ടെറി. റോയി മുണ്ടക്കലാണ് ട്രഷറര്‍.

2008 ജൂലൈ പത്തിന് ചെമ്പേരിയിലും പരിസരപ്രദേശത്തുമുള്ള സാമൂഹ്യ സേവന സന്നദ്ധരായിട്ടുള്ള ഇരുപതോളം ആളുകള്‍ ഒത്തുചേര്‍ന്ന് രൂപീകരിച്ച വൈസ്‌മെന്‍ ക്ലബ്ബാണ് ഇപ്പോള്‍ യംഗ് മൈന്‍ഡ്‌സ് ക്ലബ്ബായി മാറിയിരിക്കുന്നത്.

2019 ല്‍ മലയോര പ്രദേശങ്ങളിലെ ഡയാലിസിസ് രോഗികളുടെ പ്രയാസം കണക്കിലെടുത്ത് ക്ലബ്ബിന്റ നേതൃത്വത്തില്‍ 1.5 കോടി രൂപയോളം മുടക്കി ചെമ്പേരി വിമല ഹോസ്പിറ്റലുമായി സഹകരിച്ച് ഫാ.ജോമോന്‍ ചെയര്‍മാനും മാത്യുക്കുട്ടി അലക്‌സ് സെക്രട്ടറിയും പ്രകാശ് ജോണ്‍ ട്രഷററുമായി ഒരു ഡയാലിസിസ് സെന്റര്‍ ആരംഭിച്ച ക്ലബ്ബ് പതിമാസം 100 രോഗികള്‍ക്ക് സൗജന്യ ഡയാലിസും ക്ലബ്ബിന്റെ ചെയ്തുവരുന്നുണ്ട്.

നിര്‍ദ്ധനരായ രോഗികള്‍ക്ക് ആബുലന്‍സ് സേവനം ഇല്ലാത്തത് ശ്രദ്ധയില്‍പെടുകയും ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഒരു ആബുലന്‍സ് വാങ്ങുകയും പിന്നീട് 2 ആമ്പുലന്‍സ് കൂടി വാങ്ങുകയും ചെയ്തു.

തീര്‍ത്തും നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായാണ് ആംബുലന്‍സ് സര്‍വീസ് നടത്തുന്നത്.

023 മുതല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആതുര സേവന രംഗത് പുത്തന്‍ കാല്‍വെപ്പായി പാലിയേററിവ് കെയര്‍ പ്രവര്‍ത്തനം ആരംഭിക്കുകയും രോഗികള്‍ക്ക് സൗജന്യമായി കട്ടില്‍, വാട്ടര്‍ ബെഡ്, എയര്‍ ബെഡ്, വീല്‍ചെയര്‍ എന്നിവയും ഓക്‌സിജന്‍ കോണ്‍സിലേറ്ററുകളും സൗജന്യമായി നല്‍കി വരുന്നു.

2023 ല്‍ ക്ലബ്ബിനും ഡയാലിസിസ് സെന്റെറിനുമായി ചെമ്പേരി ടൗണിന് സമീപം വാങ്ങിയ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.

കൊറോണക്കാലത്ത് ഉള്‍പ്പെടെ മരുന്നും ഭക്ഷണവും നാടിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതില്‍ ക്ലബ്ബ് മുഖ്യപങ്കുവഹിച്ചു. ഇന്ന് സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ചെമ്പേരിയിലും മലയോര പ്രദേശങ്ങളിലും നിറസാന്നിധ്യമായി നിലകൊള്ളുന്നു

ഈ ക്ലബ്ബ് ഇന്നലെ മുതല്‍ യംഗ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ എന്ന സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്.

2024-25 വര്‍ഷത്തെ ഭാരവാഹികളായി സാജു മണ്ഡപത്തില്‍ (പ്രസിഡന്റ്) ജിജോ ജോസ് (സിക്രട്ടറി),റോയി മുണ്ടയ്ക്കല്‍
(ട്രഷറന്‍) എന്നിവരെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം 14ന് ഞായറാഴ്ച ചെമ്പേരി അമല ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും.