സര്‍ക്കാര്‍ സ്ഥാപനം ഗ്രാറ്റുവിറ്റി തടഞ്ഞു വെച്ചത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തല്‍.
കണ്ണൂര്‍: സര്‍ക്കാര്‍ സ്ഥാപനം ഗ്രാറ്റുവിറ്റി തടഞ്ഞു വെച്ചത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തല്‍.
കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് മാനേജരായി വിരമിച്ച പി.സി.രത്‌നാകരന് അര്‍ഹതപ്പെട്ട
ഗ്രാറ്റുവിറ്റി തടഞ്ഞുവെച്ച മാനേജ്‌മെന്റ് നടപടി നിയമ വിരുദ്ധമാണെന്നും മുഴുവന്‍ ഗ്രാറ്റുവിറ്റി സംഖ്യയും പത്ത് ശതമാനം പലിശ സഹിതം മുപ്പത് ദിവസത്തിനുള്ളില്‍ കൊടുത്ത്
തീര്‍ക്കണമെന്നും ഗ്രാറ്റുവിറ്റി കണ്‍ട്രോളിങ്ങ് അതോറിറ്റിയായ ഡപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ കെ.എ.ഷാജു ഉത്തരവിട്ടു.
പരാതിക്കാരനു വേണ്ടി അഡ്വക്കറ്റുമാരായ പി.സി.ഇന്ദു, ജൂവില പവിത്രന്‍ എന്നിവര്‍ ഹാജരായി.