കുറുമാത്തൂര്‍ ഹംസത്ത് ജുമാമസ്ജിദ് ഉദ്ഘാടനവും ദ്വിദിന പ്രഭാഷണവും. 14, 15, 16 തീയതികളില്‍.
കുറുമാത്തൂര്‍: കുറുമാത്തൂര്‍ ടൗണിലെ ഹംസത്ത് ജുമാ മസ്ജിദ് ഉല്‍ഘാടനവും ദ്വിദിന പ്രഭാഷണവും ഒക്ടോബര്‍ 14,15,16 തീയതികളില്‍ നടക്കും.
14 ന് അസര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കികൊണ്ട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബുദ്ദിന്‍ തങ്ങള്‍ പാണക്കാട് ഉല്‍ഘാടനകര്‍മ്മം നിര്‍വഹിക്കും.
15 ന് വില്ലേജ് ഓഫീസിന് സമീപം ശംസുല്‍ ഉലമ നഗറില്‍ മഗ്‌രിബ് നിസ്‌ക്കാരാന്തരം നടക്കുന്ന ദ്വിദിന പ്രഭാഷണം സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ട്രഷറര്‍ ശൈഖുന പി.പി.ഉമര്‍ മുസലിയാര്‍ ഉദ്ഘാടനംചെയ്യും.
ആശിഖ് ദാരിമി ആലപ്പുഴ പ്രഭാഷണം നടത്തും. 16 ന് സിറാജുദ്ദീന്‍ അല്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും.