പിണറായിയുടെ പകല്‍കൊള്ളക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കണം-അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

തളിപ്പറമ്പ്: പിണറായി സര്‍ക്കാര്‍ നടത്തുന്ന പകല്‍ കൊള്ളക്കെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്.

തളിപ്പറമ്പ് നിയോജക മണ്ഡലം കോണ്‍ഗ്രസ് നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി സര്‍ക്കാര്‍ പാവപ്പെട്ടവരെ കൊള്ളയടിച്ച് ജനജീവിതം ദുസഹമാക്കി ഇരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സിപിഎം നേതാക്കളുടെ അഴിമതി മൂലം കേരളത്തിലെ സഹകരണ പ്രസ്ഥാനം തകര്‍ച്ചയുടെ വക്കിലാണെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

യോഗത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ടി ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു.

കെപിസിസി ജന.ക്രട്ടറിമാരായ അഡ്വ.സോണി സെബാസ്റ്റ്യന്‍, അഡ്വ.പി.എം.നിയാസ്, വയനാട് ഡിസിസി മുന്‍ പ്രസിഡണ്ട് കെ.എല്‍.പൗലോസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതി, രജനി രമാനന്ദ്,

കെ.സി.ഗണേശന്‍, ഇ.ടി. രാജീവന്‍, കെ.എം ശവദാസന്‍, എം.വി.രവീന്ദ്രന്‍, നൗഷാദ് ബ്ലാത്തൂര്‍, കൊളച്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.