സി.പി.എം പാര്‍ട്ടി ഓഫീസിനകത്ത് തൂങ്ങിമരണം: കുറ്റൂര്‍ ഗ്രാമത്തെ ഞെട്ടിച്ചു.
പെരിങ്ങോം: പാര്‍ട്ടി ലോക്കല്‍ കമ്മറ്റി ഓഫീസിനകത്ത് മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചത് കുറ്റൂര്‍ പ്രദേശത്തെ ഞെട്ടിച്ചു.
രകാവിലെ 9.15 ന് ഓഫീസിുലെത്തിയവരാണ് താഴത്തെ ഹാളില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.
കുറ്റൂരിലെ കുടുക്കേല്‍ വീട്ടില്‍ രാമന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ കെ.രഘു(54)നെയാണ് ഇന്ന് രാവിലെ ഓഫീസിനകത്ത് മേല്‍ക്കൂരയിലെ ഹുക്കില്‍ തുങ്ങിയ നിലയില്‍ കണ്ടത്.
ബാര്‍ തൊഴിലാളിയായിരുന്ന രഘു ഇടക്കാലത്ത് ദുബായിലേക്ക് പോയി മടങ്ങിവന്ന ശേഷം ചെറുവത്തൂരിലെ ബാറിലെ ജോലിയും ലോട്ടറി വില്‍പ്പനയുമായി കഴിയുകയായിരുന്നു.
ശൈലജയാണ് ഭാര്യ. മക്കള്‍: അഭിറാം, അഭിമന്യു.
സഹോദരങ്ങള്‍: കമലാക്ഷന്‍, ജാനകി, കല്യാണി.
സി.പി.എമ്മിന്റെ കുറ്റൂര്‍ ലോക്കല്‍ കമ്മറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന എ.വി.സ്മരക മന്ദിരത്തിനകത്താണ് രഘു തുങ്ങിമരിച്ചത്.
കുടുംബപ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് സൂചന. പെരിങ്ങോം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.