ജീവിക്കാന്‍ ആഗ്രഹമുണ്ട് പക്ഷെ…’ തൊടുപുഴ സ്വദേശി താണയിലെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്തു

കണ്ണൂര്‍: യുവാവിനെ ഫ്‌ളാറ്റിലെ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

തൊടുപുഴ കരിക്കോട് എടവെട്ടി സ്വദേശി പടിപ്പുരക്കല്‍ വീട്ടില്‍ ഷിനാസ് പി. ബദറുദ്ദീനാണ്(35) മരിച്ചത്.

കഴിഞ്ഞ ജനുവരി 3 ന് രാവിലെ 8.45 നാണ് താണ ധനലക്ഷ്മി ആശുപത്രിക്ക് സമീപത്തെ എം.ആര്‍.റസിഡന്‍സി എന്ന ഫ്‌ളാറ്റില്‍ ജനല്‍ കമ്പിയില്‍ തുണിയില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.

മലപ്പുറം ഡൗണ്‍ഹില്‍ കോട്ടപ്പടി സ്വദേശി വെന്താട്ടി വീട്ടില്‍ മുഹമ്മദ് ഹാരീഫിനൊപ്പം കഴിഞ്ഞ 5 മാസമായി എം ആര്‍ റസിഡന്‍സിയിലാണ് ഷിനാസ് താമസിക്കുന്നത്.

കണ്ണൂര്‍ കക്കാട് റോഡിലുള്ള മാങ്കോ മീഡിയ എന്ന സ്റ്റുഡിയോവില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്ത് വരികയുമായിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതായും ഭാര്യയുമായി അകന്ന് കഴിഞ്ഞു വരികയുമായിരുന്നു ഷിനാസെന്ന് ടൗണ്‍ പോലീസ് പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ബദറുദ്ദീന്‍-റൈഹാനത്ത് ദമ്പതികളുടെ മകനാണ്.

സഹോദരങ്ങള്‍: നിയാസ്, ഷിഹാസ്.

സമൂഹമാധ്യമത്തില്‍ കുറിപ്പിട്ട ശേഷമാണ് ഷിനാസ് ആത്മഹത്യ ചെയ്തത്.

2024 തന്നെ സംബന്ധിച്ചിടത്തോളം നല്ലതായിരുന്നില്ല. ജീവിക്കാന്‍ ആഗ്രഹമുണ്ട് പക്ഷെ…’ കുറിപ്പില്‍ പറയുന്നു.