ഇരിട്ടിയിലും മാത്തിലും യുവതികള്‍ ജീവനൊടുക്കി: ഇരിട്ടിയില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി.

ഇരിട്ടി പായം കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്.

ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു.

സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡിവൈ.എസ്.പി: പി.കെ ധനഞ്ജയ്ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ.കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു.

സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.

നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധനപീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്.

ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്.

പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.

 

യുവതി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

പെരിങ്ങോം:യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാമന്തളിയിലെ കണ്ണന്‍ – ജാനകി ദമ്പതികളുടെ മകള്‍ മുളളൂല്‍ ജിഷ (35)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രി 11.15 മണിയോടെയാണ് സംഭവം.

ഭര്‍ത്താവ് ദീപന്‍ .

മക്കള്‍: ശിവപ്രിയ, ശിവനന്ദ്.

സഹോദരി: ഉഷ.

പെരിങ്ങോം പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.