ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്ന വയോധിക ലോറി ഇടിച്ച് മരിച്ചു
തലശ്ശേരി: ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്ന വയോധിക ലോറി ഇടിച്ച് മരിച്ചു.
തലായിലെ പുതിയ പുരയില്‍ പരേതനായ കെ.രാജന്റെ ഭാര്യ രോഹിണി (72)യാണ് ഇന്ന് പുലര്‍ച്ചെ അഞ്ചര മണിയോടെ കണ്ടെയ്‌നര്‍ ലോറിയിടിച്ച് മരിച്ചത്.
തലായി ബാലഗോപാലന്‍ ക്ഷേത്രത്തിലേക്ക് പുഷ്പങ്ങള്‍ ശേഖരിക്കുന്നതിനിടയിലാണ് അപകടം.
ആദ്യം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് സാരമുള്ളതിനാല്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
മക്കള്‍ ഷീജ, ബബിത, അനില്‍ കുമാര്‍, സുനില്‍ കുമാര്‍.
മരുമക്കള്‍: പുഷ്‌കരന്‍, ഷൈമ, രാധിക, പരേതനായ രാജീവന്‍.
സഹോദരങ്ങള്‍: ഗോമതി, നളിനി, ശോഭ, ഉഷ, ഷീബ,ശൈലജ, പരേതരായ ബാലന്‍, വസന്ത, ബാബു.