യു.ഡി.എഫ് ഒരാഴ്ച മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തും
തളിപ്പറമ്പ്: പരിസര ശുചിത്വം, കരുതലാവാം- മാതൃകയാവാം എന്ന സന്ദേശവുമായി നിയോജക മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത്/ നഗരസഭ തലങ്ങളിലും മഴക്കാലപൂര്‍വ്വ ശുചീകരണം നടത്താന്‍ ഡഉഎ നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.
മെയ് 13 മുതല്‍ 19 വരെയുള്ള ഒരാഴ്ചയാണ് ശുചീകരണ വാരമായി യു.ഡി.എഫ് ആചരിക്കുന്നത്.
ലഹരി വ്യാപനം വര്‍ദ്ധിച്ച് സാമൂഹ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യത്തില്‍ നര്‍ക്കോട്ടിക്ക് ആക്ട് ഭേദഗതി ചെയ്ത് സാമൂഹ്യ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം ജില്ലാ കണ്‍വീനര്‍ അഡ്വ: അബ്ദുള്‍കരീം ചേലേരി ഉദ്ഘാടനം ചെയ്തു.
ചെയര്‍മാന്‍ പി മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ടി.ജനാര്‍ദ്ദനന്‍, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, അള്ളാംകുള മഹമ്മൂദ്, ഇ.ടി.രാജീവന്‍, പി കെ സരസ്വതി, കെ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജമ്മു കാശ്മീരിലെ പവല്‍ഗാമില്‍ തീവ്രവാദ ആക്രമത്തില്‍ വീരമൃത്യു വരിച്ചവര്‍ക്കും കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പ്പാപ്പക്കും യോഗം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു